കേരളത്തിന് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇനിയും ഏറെയാണ്: ഡോ. ഷൈജന്‍ ഡേവിസ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായ പ്രഫ. ഷൈജന്‍ ഡേവിസിനെ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉപഹാരം നല്കി ആദരിക്കുന്നു.
ഇരിങ്ങാലക്കുട: വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പൊതു കടത്തിന്റെ നിരക്ക് താരതമ്യേന കുറവായതുകൊണ്ട് ഉത്പാദനക്ഷമതയുള്ള മേഖലകളിലേക്ക് പൊതു ചെലവ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഏറെയാണ് എന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ധനകാര്യ സെക്രട്ടറിയും ഡോ. ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക വിഭാഗം അധ്യാപകനുമായ പ്രഫ. ഷൈജന്‍ ഡേവിസ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇക്കണോമിക്സ് വിഭാഗം സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. പ്രഫ. ബോസ് റാഫേല്‍, ഡോ. ജോര്‍ജ്ജ് അലക്സ്, ഡോ. ടി. വിവേകാനന്ദന്, സി.എ. നിവേദ്യ, ഡോ. പ്രിയങ്ക മേനോന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു