ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
സനല്‍ (30), കണ്ണന് (38), മനീഷ് (33), ഹരികുമാര്‍ (26), ബാബു (41).
ആളൂര്‍: ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്ത കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന തെറ്റിദ്ധാരണയുടെ പേരില്‍ സപ്ലൈകോയിലേക്ക് റേഷന്‍ അരിയുമായി വന്ന ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കുകയും ലോറി തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വേളൂക്കര നടവരമ്പ് സ്വദേശി എലൂപറമ്പില്‍ വീട്ടില്‍ സനല്‍ (30), തെക്കുംകര കോണത്തുകുന്ന് സ്വദേശി പുതിയകാവില്‍ വീട്ടില്‍ കണ്ണന് (38), എടക്കുളം സ്വദേശി ചക്കാലക്കല്‍ വീട്ടില്‍ മനീഷ് (33), എടതിരിഞ്ഞി സ്വദേശി മഠത്തിങ്കല്‍ വീട്ടില്‍ ഹരികുമാര്‍ (26), അമ്മാടം വെങ്ങിണിശേരി സ്വദേശി പുത്തുവീട്ടില്‍ ബാബു (41) എന്നിവരാണ് അറസ്റ്റിലായത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ ആളൂര്‍ മാള വഴിയിലുള്ള ജംഗ്ഷനില്‍ വച്ചാണ് സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് ലോറി സൈഡ് നല്‍കിയില്ലെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമായത്. താഴെക്കാട് കുമ്പിടിഞ്ഞാമക്കല് സപ്ലൈകോ റേഷന്‍ അരി ഗോഡൗണിലേക്ക് അരിയുമായി പോകുകയായിരുന്ന ലോറി ഓട്ടോറിക്ഷ ഉപയോഗിച്ച് പ്രതികള്‍ വട്ടംവെച്ച് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ലോറി ഡ്രൈവറായ കുറ്റിച്ചിറ പുളിങ്കര സ്വദേശി പുത്തന്‍വേലി വീട്ടില്‍ രഘുദാസ് (46)നെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലോറിയുടെ വൈപ്പറുകള്‍ വലിച്ചൊടിക്കുകയും ഹെഡ്ലൈറ്റും മുന്‍വശത്തെ ഗ്ലാസും അടിച്ചുതകര്‍ക്കുകയും ചെയ്ത് ഏകദേശം 50,000 രൂപയുടെ നാശനഷ്ടം വരുത്തുകയായിരുന്നു.
സനല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു കൊലപാതകക്കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് ഗുരുതരപരിക്കേല്‍പ്പിച്ച രണ്ട് കേസിലും ലഹരി ഉപയോഗിച്ച് വാഹനമോടിച്ച രണ്ട് കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. മനീഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു മോഷണക്കേസിലും ഒരു അടിപിടിക്കേസിലും ലഹരി ഉപയോഗിച്ച് വാഹനമോടിച്ച രണ്ട് കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തരണ്ട് കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.
ഹരികുമാര്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റുള്ളവര്‍ക്ക് ഗുരുതരപരിക്കേല്‍പ്പിച്ച കേസിലും ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും അടക്കം മൂന്ന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ബാബു ചേര്‍പ്പ് അന്തിക്കാട് പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു അടിപിടിക്കേസിലും വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ച കേസിലും പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടന്, എസ്ഐ അമല്‍ജോയ്, ജിഎസ്ഐ കെ.പി. പ്രസന്നകുമാര്‍, എഎസ്ഐ കെ.ജി. ബൈജു, ജിഎസ്സിപിഒ എ.എസ്. സമീഷ്, സിപിഒമാരായ കെ.എസ്. സനിസ, എന്‍.ബി. ഹരികൃഷ്ണന്, ആകാശ്, ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്