സംഗമേശ്വര ആയുർവേദ ഗ്രാമം: രണ്ടാമത്തെ പഞ്ചകർമ തീയേറ്റർ പ്രവർത്തനം ആരംഭിച്ച
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ശ്രീസംഗമേശ്വര ആയുര്‍വേദ ഗ്രാമം ചികിത്സാലയത്തില്‍ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ പഞ്ചകര്‍മ തീയേറ്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രമോദ് പഞ്ചകര്‍മ തീയേറ്റര്‍ ഉപകരണങ്ങള്‍ ആയുര്‍വേദ ഗ്രാമം ഡയറക്ടര്‍ ഡോ. കേസരിക്കു കൈമാറി. ദമ്പതികള്‍ക്ക് ചികിത്സാലയത്തില്‍ ഒരേ സമയം പഞ്ചകര്‍മ ചികിത്സ നടത്തുന്നതിന് രണ്ടാമത്തെ പഞ്ചകര്‍മ തീയേറ്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധ്യമാകും. പഞ്ചകര്‍മ തീയേറ്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, കെ.ജി. സുരേഷ്, ഭരതന് കണ്ടേങ്കാട്ടില്‍, പ്രേമരാജന്‍, അഡ്മിനിസ്ട്രേറ്റര്‍ ഷിജിത് തുടങ്ങിയവര്‍ പങ്കെടുത്തു.