പള്ളിപ്പുറം ഗോപാലന് നായര്‍ പുരസ്കാരം കലാനിലയം ഗോപാലകൃഷ്ണന്

ഇരിങ്ങാലക്കുട: പള്ളിപ്പുറം ഗോപാലന് നായര്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്കാരത്തിന് കലാനിലയം ഗോപാലകൃഷ്ണന് അര്‍ഹനായി. കോട്ടയം മാങ്ങാനം സ്വദേശിയായ ഗോപാലകൃഷ്ണന് കഥകളിയിലെ സ്ത്രീവേഷങ്ങളില്‍ പ്രഥമസ്ഥാനം വഹിച്ചുവരുന്നയാളാണ്. 15,001 രൂപയും ഉപഹാരവും ഓണപ്പുടവയുമാണ് പുരസ്കാരം. ഒക്ടോബര്‍ രണ്ടിന് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ മന്ത്രി ആര്. ബിന്ദു പുരസ്കാരം സമ്മാനിക്കും. തുടര്‍ന്ന് നളചരിതം ഒന്നാംദിവസം മേജര്‍ സെറ്റ് കഥകളി നടക്കും.