പൊതിച്ചോറുകള്‍ വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍
നടവരമ്പ്: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാഥേയം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറുകള്‍ വിതരണം ചെയ്തു. സ്കൂളിലെ ഗൈഡ്സ് യൂണിറ്റും എസ്പിസിയും പദ്ധതിയില്‍ പങ്കാളികളായി. 500 പൊതിച്ചോറുകളാണ് തൃശൂരില്‍ വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, പ്രോഗ്രാം ഓഫീസര്‍ ദീപ, സന്ധ്യ വേണുഗോപാല്‍, രാധിക സനോജ്, ആതിര, ഡോ. മഹേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.