ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം എട്ട്, ഒമ്പത്, പത്ത്, 11 തീയതികളില്‍
ഇരിങ്ങാലക്കുട: നവംബര്‍ എട്ട്, ഒപത്, പത്ത്, 11 തീയതികളായി എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് നിര്‍വഹിച്ചു. എച്ച്ഡിപി സമാജം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ പബ്ലിസിറ്റി ചെയര്മാന് വി.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ, സ്കൂള്‍ മാനേജര്‍ ഭരതന് കണ്ടേക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ കെ.എ. സീമ, വികസന സമിതി കണ്‍വീനര്‍ പി.ജി. ഉല്ലാസ്, പിടിഎ പ്രസിഡന്റ് സി.എസ്. സുധന്, ഹെഡ്മിസ്ട്രസ് സ്മിത ടീച്ചര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. എസ്.എന്‍. മഹേഷ് ബാബു, എ.സി. സുരേഷ്, സന്ദീപ് പോത്താനി എന്നിവര്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈന്‍ ചെയ്തത് പവിത്ര ചന്ദ്രനാണ്.

കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
ലോക സമാധാനത്തിനായി കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രാര്‍ഥനായജ്ഞം
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പാര്‍ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടനം നടത്തി
നാഷണല്‍ എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു
വീട്ടില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ വിദേശമദ്യം പിടികൂടി