ലഹരിക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി ഗോള്‍ ക്യാമ്പയിനില്‍ ഡിവൈഎഫ്ഐ വേളൂക്കര ഈസ്റ്റ് മേഖല കമ്മറ്റിയും ഭാഗമായി
അവിട്ടത്തൂര്‍: എല്ബിഎസ്എംഎച്ച്എസ് സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സന്തോഷ് ട്രോഫി താരവും, അവിട്ടത്തൂര്‍ വനിതാ ഫുട്ബോള്‍ അക്കാദമിയുടെ കോച്ചും, റിട്ടേയര്‍ഡ് പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ഡിവൈഎഫ്ഐ വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി വിവേക് ചന്ദ്രന് സ്വാഗതവും മേഖല പ്രസിഡന്റ് അര്‍ച്ചന തിലകന് അധ്യക്ഷതയും വഹിച്ചു. പ്രായഭേദമന്യേ 142 ഗോള്‍ അടിച്ചുക്കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗങ്ങളായ കെ.ജി. ആതിര, റിത്വിന്‍ ബാബു, പി.എ. വിഷ്ണു, ആകാശ് ബാബു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു