കാലിത്തീറ്റ സബ്സിഡി വിതരണ ഉദ്ഘാടനം നടന്നു
ആനന്ദപുരം: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ഇഎംഎസ് ഹാളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ ലത ചന്ദ്രന് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ സ്വാഗതം പറഞ്ഞു. ക്ഷീര വികസന ഓഫീസര്‍ അമ്പിളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ്. രമേഷ്, ഷീന രാജന്, കവിത സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു