റോബോട്ടിക്സ് സമ്മര്‍ ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
ഇരിങ്ങാലക്കുട: ജ്യോതിസ് ഐടിയില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്സ് നിര്‍മ്മാണവും പരിശീലനവും അതിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള സമ്മര്‍ ക്യാമ്പിന്റെ ഒന്നാമത്തെ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഡയറക്ടറും, സൃഷ്ടി റോബോട്ടിക് പ്രൈവറ്റ് ലിമിറ്റഡിന്റെ കോഫൗണ്ടര്‍ ആന്‍ഡ് സിഇഒ കൂടിയായ പ്രഫ. സുനില്‍ പോള്‍ വിതരണം നടത്തി. ചടങ്ങില്‍ ജ്യോതിസ് ഐടി കോഡിനേറ്റര്‍ എം.എ. ഹുസൈന് സ്വാഗതവും, ജ്യോതിസ് കോളജ് അക്കാദമിക് കോഡിനേറ്റര്‍ സി.കെ. കുമാര്‍, കോഴ്സ് കോ ഓഡിനേറ്റര്‍ ടി.ആര്. അനിത എന്നിവര്‍ ആശംസകളും, പി.കെ. വിബിന് നന്ദിയും പറഞ്ഞു. ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രഫ. സുനില്‍ പോള്‍, ചാള്‍സ് ഷാജു, ഹെന്‍വിന്‍ ഇമ്മാനുവല്‍, ഫെര്സിനെന്റ് തോമസ് എന്നിവരാണ്. അടുത്ത ബാച്ചിലേക്ക് അഡ്മിഷന് തുടരുന്നു. ഫോണ്‍: 9388968972, 9446762688

കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ