കൂടല്‍മാണിക്യ തിരുവുത്സവം; ജനപ്രതിനിധികളുംം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുക്കങ്ങള്‍ വിലയിരുത്തി
കൂടല്‍മാണിക്യ തിരുവുത്സവം; ജനപ്രതിനിധികളുംം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുക്കങ്ങള്‍ വിലയിരുത്തി
കടുത്ത ചൂടിന്റെ സാഹചര്യത്തില്‍ ആനകളുടെ പരിപാലനത്തില്‍ പ്രത്യേക ശ്രദ്ധ വേണം- മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: പതിനായിരങ്ങള്‍ ഒത്തുച്ചേരുന്ന കൂടല്‍മാണിക്യ ഉത്സവദിനങ്ങളില്‍ അധികൃതരും സംഘാടകരും ജാഗ്രത പാലിക്കണമെന്ന് ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ദേവസ്വം ഭരണസമിതിയുടെയും സംയുക്തയോഗത്തില്‍ നിര്‍ദ്ദേശം. ദേവസ്വം കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പതിനഞ്ച് സബ്കമ്മിറ്റികളിലായി 750 ഓളം പേരാണ് ഉത്സവത്തിന്റെ നടത്തിപ്പില്‍ എര്പ്പെട്ടിരിക്കുന്നതെന്നും ക്ഷേത്രമതിലിനകത്തും പുറത്തുമായി നടക്കുന്ന കലാപാടികള്ക്കായി രണ്ടായിരത്തോളം കലാകാരമാരാണ് എത്തിച്ചേരുന്നതെന്നും ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് വിവരിച്ചു. ജില്ലാകളക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് യോഗം ചേരുന്നതെന്നും നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ എകോപിപ്പിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും അഡ്മിനിസ്ട്രേറ്റരുടെ ചുമതലകൂടി വഹിക്കുന്ന ആര്‍ഡിഒ എം.കെ. ഷാജി പറഞ്ഞു. പാര്‍ക്കിംഗിനായി കൊട്ടിലാക്കല്‍, മണി മാളിക പരിസരം, കോടതി പരിസരം, പാട്ടമാളി റോഡ് എന്നിവടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കുട്ടംകുളം റോഡില്‍ വഴിയോരക്കച്ചവടക്കാരെ അനുവദിക്കില്ല. ഭക്തജനങ്ങള്‍ക്കായി ഉത്സവദിനങ്ങളില്‍ ആവശ്യമെങ്കില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും . അന്നദാനത്തിനായി കലാനിലയം, ഊട്ടുപ്പുര എന്നീ രണ്ട് ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ദേവസ്വം കണ്‍സല്‍ട്ടന്റ് പ്രഫ. വി.കെ. ലക്ഷ്മണന്‍നായര്‍, ഭരണ സമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയ്കുമാര്‍, എ.വി. ഷൈന്‍, ഐസിഎല്‍ സിഎംഡി കെ.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നാളെ വൈകീട്ട് ഉല്‍സവത്തിന് കൊടിയേറും.
കടുത്ത ചൂടിന്റെ സാഹചര്യത്തില്‍ ആനകളുടെ പരിപാലനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം-മന്ത്രി ഡോ. ആര്. ബിന്ദു
ഉത്സവദിനങ്ങളില്‍ 250 ഓളം പോലീസുകാരുടെ സേവനം ലഭ്യമാക്കും-് ഡിവൈഎസ്പി ബാബു കെ. തോമസ്
കുട്ടംകുളം മതിലിന്റെ സംരക്ഷണം ഉറപ്പു വരുത്തണം, ക്ഷേത്രത്തില്‍ വാട്ടര്‍ ഹൈഡന്റ് സ്ഥാപിക്കുന്നത് പരിഗണിക്കണം- ഫയര്‍ ഓഫീസര്‍ ഗോപാലകൃഷ്ണന് മാവില
ഉത്സവത്തിന് എത്തിച്ചേരുന്ന മുപ്പതോളം ആനകളുടെ ഫിറ്റ്നെസ് മൂന്ന് ദിവസം കൂടുമ്പോള്‍ പരിശോധിക്കും, രണ്ട് മയക്കുവെടി വിദഗ്ധര്‍ ഉള്‍പ്പെടെ 35 അംഗസംഘം ഇതിനായി ഉണ്ടാകും, ആനകളെ അസ്വസ്ഥരാക്കും വിധമുള്ള ആന പ്രേമികളുടെ ഇടപെടല്‍ തടയാന്‍ നടപടികള്‍ ഉണ്ടാകണം- വെറ്ററിനറി ഓഫീസര്‍ ഡോ. ലത
പ്രത്യേക മെഡിക്കല്‍ ടീം ഉത്സവദിനങ്ങളില്‍ ഉണ്ടാകും-താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍.
ഉത്സവത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു, എക്സിബിഷന് സ്റ്റാളുകളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ ദേവസ്വം മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം- നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ്