സൗഹൃദം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തക സംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടന്ന മാധ്യമ സംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപതയും വിവിധ ഇടവകകളും പ്രസ്ഥാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ബിഷപ് നന്ദി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി രൂപതയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായും പുതിയ അംഗങ്ങള്‍ക്ക് ചേരാമെന്നും ബിഷപ് അറിയിച്ചു. രൂപതാതിര്‍ത്തിക്കുള്ളിലെ വിവിധ പ്രസ് ക്ലബുകളെയും പ്രസ് ഫോറങ്ങളെയും പ്രതിനിധീകരിച്ചു അവയുടെ പ്രസിഡന്റുമാരും അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, റവ. ഡോ. റിജോയ് പഴയാറ്റില്‍, പിആര്‍ഒമാരായ റവ. ഡോ. ജിനോ മാളക്കാരന്‍, ജോസ് തളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.