ഡ്രൈവറായിരുന്ന അച്ഛന് 84 ാം വയസില്‍ മക്കളുടെ സമ്മാനം: അച്ഛന് ആദ്യം ഓടിച്ച കാര്‍
ഇരിങ്ങാലക്കുട: 23 വര്‍ഷത്തോളം അച്യുതന് നായര്‍ സ്വന്തമെന്ന പോലെ കൊണ്ടുനടന്നതും 25 വര്‍ഷം മുന്‍പ് വിറ്റുപോയതുമായ കാറാണ് 84 ാം വയസില്‍ അപ്രതീക്ഷിതമായി ഇന്‍ഡിഗോ ബ്ലൂ നിറമുള്ള വിന്റേജ് കാര്‍ കണ്മുന്നില് എത്തിയത്. 1959 മോഡല്‍ അംബാസഡര്‍ കാറിന്റെ തൃശൂര്‍ രജിസ്ട്രേഷന് നമ്പര്‍ കണ്ടതും ആ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. മക്കള്‍ അജിത്തിനെയും സുജിത്തിനെയും കണ്ടതോടെ കാര്യം മനസിലായി. എപ്പോഴും സര്‍പ്രൈസുകളുമായി അച്ഛനു മുന്നില്‍ എത്തുന്നവര്‍ ഇത്തവണ ഫാദേഴ്സ് ഡേയില്‍ അച്ഛനു നല്കുന്ന അപൂര്‍വ സമ്മാനമായിരുന്നു അത്. മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകന് ഡോ.വി.ആര്. മേനോന്റെ സഹായി ആയിരുന്നു തൃശൂര്‍ നെട്ടിശേരി പറങ്ങോടത്ത് വീട്ടില്‍ അച്യുതന് നായര്‍. ചേര്‍പ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റല്‍ ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. 1968 ലാണ് ഡോക്ടര്‍ ഈ കാര്‍ വാങ്ങുന്നത്. മദ്രാസില്‍നിന്ന് തൃശൂരില്‍ എത്തിച്ച കാര്‍ അങ്ങനെയാണ് അച്യുതന്‍നായരുടെ കൂട്ടായത്. അന്ന് കറുത്ത നിറമായിരുന്നു കാറിന്. അച്യുതന് നായരുടെ വീട്ടില്‍ തന്നെയാണ് കാര്‍ സൂക്ഷിച്ചിരുന്നത്. മക്കളുടെ കുട്ടിക്കാലത്തും ജീവിതത്തിന്റെ നല്ലൊരു പങ്കിലും സഹചാരിയായിരുന്നു അംബാസഡര്‍. വാങ്ങി 23 വര്‍ഷങ്ങള്‍ക്കു ശേഷം ആ കാര്‍ ഡോക്ടര്‍ വിറ്റു. പിന്നെയും രണ്ടു വര്‍ഷത്തിനു ശേഷം അച്യുതന് നായര്‍ ജോലി നിര്‍ത്തി. അച്യുതന് നായരുടെ മനസില്‍ കാര്‍ ഓര്‍മയായി മാറിയെങ്കിലും മകന് സുജിത്ത് ആ കാറിന്റെ പിന്നാലെ ഉണ്ടായിരുന്നു. ആദ്യം വടക്കാഞ്ചേരി സ്വദേശിയാണ് കാര്‍ വാങ്ങിയത്. അവിടെച്ചെന്ന് കാര്‍ ഇടയ്ക്കു കാണും. പല തവണ വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം മാവേലിക്കര സ്വദേശി കാര്‍ വാങ്ങിയെന്നറിഞ്ഞ് അവിടെയെത്തി. അച്ഛനു സമ്മാനിക്കാനാണെന്നു പറഞ്ഞതും കാറുടമയ്ക്ക് പൂര്‍ണസമ്മതം. അധികം വിലപേശലിനു നില്‍ക്കാതെ അദ്ദേഹം കാര്‍ കൈമാറി.