കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് (കെഎഫ്ബി) ജനറല്‍ ബോഡി മീറ്റിംഗ്
ഇരിങ്ങാലക്കുട: കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് മുകുന്ദപുരം താലൂക്കിന്റെ ജനറല്‍ ബോഡി മീറ്റിംഗിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജ് വേദിയായി. എന്‍എസ്എസ് യൂണിറ്റ് 50 ആന്‍ഡ് 167 സഹകരണത്തോടെ നടന്ന പരിപാടി റോട്ടറി പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎഫ്ബി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജയന്തി ആമുഖ പ്രസംഗവും സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമൃത തോമസ്, എന്‍എസ്എസ് വളണ്ടിയര്‍ ലക്ഷ്മി കൃഷ്ണ എന്നിവര്‍ ആശംസകളും അറിയിച്ചു. കെഎസ്ബി മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് എം.കെ. സിദ്ധാര്ത്ഥന് സ്വാഗതവും സെക്രട്ടറി ടി.കെ. സുധാകരന് നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് മെമ്പര്‍മാര്‍ക്ക് ഭക്ഷ്യധാന കിറ്റ് നല്കി.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി