കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം തൊഴിലാളി സംഗമം

കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഞാറ്റുവേല മഹോത്സവം സഹകാരി എക്സ്പോ 2023 നാലാം ദിവസം നടന്ന തൊഴിലാളി സംഗമം ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റും റെഡ്ക്രോസ് ചെയര്‍മാനുമായ അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രവര്‍ത്തന പരിധിയായ കാട്ടൂര്‍ എടത്തിരുത്തി അങ്ങാടിയിലെ ഹെഡ്ലോഡ് വര്‍ക്കേഴ്സായ ചുമട്ടുതൊഴിലാളികളില്‍ നിന്ന് റിട്ടയര്‍ ചെയ്തവരെയും നിലവിലുള്ളവരെയും ആണ് ആദരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചുകൊണ്ടു പറഞ്ഞു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കമറുദ്ദീന് മുഴുവന്‍ തൊഴിലാളികളെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ പി.എസ്. അനീഷ്, ബാങ്ക് ഡയറക്ടര്‍മാരായ സദാനന്ദന് തള്ളിയപറമ്പില്, എം.ഐ. അഷറഫ്, ഹെഡ്ലോഡ് യൂണിയന് പ്രതിനിധി കെ.വി. ചന്ദ്രന്, വിന്‍സെന്റ് ചിറ്റിലപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍ കിരണ്‍ ഒറ്റാലി സ്വാഗതവും മാനേജര്‍ സി.എസ്. സജീഷ് നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സെമിനാറില്‍ ആരോഗ്യ പരിപാലന രംഗത്ത് പാലിയേറ്റീവ് കെയര്‍ സംഘങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ആല്‍ഫ ഇരിങ്ങാലക്കുട ലിങ്ക് സെന്റര്‍ പ്രസിഡന്റ് വി.ജെ. തോംസണ്‍ വിഷയമവതരിപ്പിച്ച് ക്ലാസെടുത്തു. എന്‍.സി. വാസു ചര്‍ച്ചയില്‍ പങ്കെടുത്തു. ബാങ്ക് ഡയറക്ടര്‍ എം.ജെ. റാഫി മോഡറേറ്ററായി. ശേഷം മാജിക് ഷോ നടന്നു.