ഇന്ത്യയെ മതരാഷ്ട്രമാക്കരുത്, ഡിവൈഎഫ്ഐ ജില്ലാ ജാഥക്ക് ഉജ്ജ്വല തുടക്കമായി
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ സെക്കുലര്‍ സ്ട്രീറ്റ് പ്രചരാണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ കാല്‍നട ജാഥയ്ക്ക് ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ നിന്ന് തുടക്കമായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്. ശ്രീലാല്‍ നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീന് എംല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റന്‍ സുസ്മിത വിശ്വംഭരന്, ജാഥ മാനേജര്‍ എന്‍.ജി. ഗിരിലാല്‍, ടി.ജി. ശങ്കരനാരയണന്‍, പി.കെ. മനുമോഹന്‍, കെ.കെ. വിനയന്, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, വിഷ്ണു പ്രഭാകരന്, രഞ്ജു സതീഷ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് സ്വാഗതവും ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുല്‍ നന്ദിയും രേഖപ്പെടുത്തി.