മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസം കെടുത്തുന്ന മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി മുൻ സെക്രട്ടറി എം.പി. ജാക്സന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഡിസിസി സെക്രട്ടറി ആന്റോ പെരുന്പിള്ളി, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുരിയൻ, മുനിസിപ്പൽ ചെയർപേഴ്സണ് സുജ സജീവികുമാർ, വൈസ് ചെയർമാൻ ടി.വി. ചാർളി, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തോകലത്ത്, ബാബു തോമസ്, ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, പോൾ കരുമാലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.