അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു
അവിട്ടത്തൂർ: മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ത്രികാലപൂജ, ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു. മഹാഗണപതി ഹോമത്തിന്നും മറ്റു പൂജകൾക്കും ക്ഷേത്രം തന്ത്രിമാർ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രിമാരായ ഓട്ടൂർ മേക്കാട്ട് വിനോദ് നന്പൂതിരി പെരുന്പടപ്പ് തെക്കേടത്ത് വിവേക് നന്പൂതിരി മേൽശാന്തി ജയനന്ദ കിഷോർ, നടുവം രാമൻ നന്പൂതിരി എന്നിവർ നേതൃത്വം നൽകി. ആയിരക്കണക്കിനാളുകൾ ആനയൂട്ടിൽ പങ്കെടുത്തു. മധുരപ്പുറം കണ്ണൻ, തടത്താവിള ശിവൻ, കൊണാർക്ക് കണ്ണൻ, നെല്ലിക്കാട്ട് മഹാദേവൻ, ഓമല്ലൂർ ഗോവിന്ദൻകുട്ടി എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ആനയൂട്ടിനു ശേഷം ഒൗഷധ കഞ്ഞി വിതരണവും ഉണ്ടായിരുന്നു.