വിദ്യാര്‍ഥികള്‍ക്ക് ആക്സിഡന്റല്‍ ഇന്‍ഷ്വറന്‍സുമായി റോട്ടറി സെന്‍ട്രല്‍ ക്ലബ്
മാപ്രാണം: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയും സെന്റ് സേവിയേഴ്സ് എല്‍പി സ്കൂളിലേയും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആക്സിഡന്റല്‍ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കി. 3.49 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് തുക. റോട്ടറി സെന്‍ട്രല്‍ ക്ലബാണ് ഈ തുക നല്‍കിയത്. ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ട് ഐശ്വര്യ ദോഗ്ര ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ജെ. ജോജോ അധ്യക്ഷതവഹിച്ചു. അസി. മാനേജര്‍ ഫാ. ജിനു തെക്കിനിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി. റോട്ടറി അസി. ഗവര്‍ണര്‍ ജോജു പതിയാപറമ്പില്‍, പ്രധാന അധ്യാപിക സിസ്റ്റര്‍ പ്രിയ ജീസ്, ക്ലബ് ഡയറക്ടര്‍ അഡ്വ. രമേശ് കൂട്ടാല, ക്ലബ് സെക്രട്ടറി ടി.പി. ജിതിന്, ഡേവിസ് കരപ്പറമ്പില്‍, നഗരസഭ കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ഷാജു ജോര്‍ജ്, സി.ഡി. ജോണി, സെബാസ്റ്റിയന് ചിറമേല്‍, പിടിഎ പ്രസിഡന്റ് എ.സി. കുമാരന്, ഹെഡ്മാസ്റ്റര് എം.എസ്. ബെഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി