ആനന്ദപുരം സെന്റ് ജോസഫ്സ് സ്കൂളില്‍ ലഹരിക്കെതിരെ സെമിനാര്‍ നടത്തി

ആനന്ദപുരം: ആനന്ദപുരം സെന്റ് ജോസഫ്സ് സ്കൂളില്‍ ലഹരിക്കെതിരെ സെമിനാര്‍ നടത്തി. മാള കാര്‍മല്‍ കോളജിലെ അസി. പ്രഫസറും സ്റ്റുഡന്റ് കൗണ്‍സിലറുമായ ജിലു ക്ലാസ് നയിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലയ, പിടിഎ പ്രതിനിധി കെ.എല്‍. ജോബി എന്നിവര്‍ പ്രസംഗിച്ചു.