നടവരമ്പില്‍ സ്വകാര്യ ബസ് സ്കൂള്‍ വാനില്‍ ഇടിച്ച് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
ഇരിങ്ങാലക്കുട: സ്വകാര്യ ബസ് സ്കൂള്‍ വാനില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാന്‍ മരത്തിലിടിച്ച്15 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നടവരമ്പ് കപ്പേള ജംഗ്ഷനില്‍ രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. സ്കൂള്‍ വാനിന്റെ വശത്ത് തൃശൂരിലേക്ക് പോകുകയായിരുന്ന എംഎസ് മേനോന് എന്ന സ്വകാര്യ ബസ് തട്ടുകയായിരുന്നു. പരിക്കേറ്റ പതിനൊന്ന് വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയിലും നാലുപേരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. സഹകരണ ആശുപത്രിയില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നു. സ്വകാര്യ ബസ് പോലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി