കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി
പൊറത്തിശേരി: പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു ദിനംപ്രതി വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധങ്ങള്‍ ലഭ്യമാകാത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിക്ഷേധിച്ചു കൊണ്ടു മാപ്രാണം സെന്ററിലുള്ള മാവേലി സ്റ്റോറിനു മുന്‍പിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സത്യന് നാട്ടുവള്ളി പി. ചന്ദ്രശേഖരന്, പി.ബി. സത്യന്, കെ.കെ. അബ്ദുള്ള കുട്ടി, എ.കെ. മോഹന്‍ദാസ്, പി.കെ. ഭാസി, എ.എസ്. അജിത്ത് കുമാര്‍ മണ്ഡലം ഭാരവാഹികളായ സിന്ധു അജയന്, സന്തോഷ് മുതുപറമ്പില്‍, പ്രദീപ് താഴത്തുവീട്ടില്‍, ഹരിദാസ് താണിയത്ത്, അബൂബക്കര്‍ മാഷ്, അബ്ദുള്‍ ബഷീര്‍, പ്രതാപന്, കുമാരി രഘുനാഥ്, ശാരദ വിശ്വംഭരന്, ശ്രീലത വല്സന് എന്നിവര്‍ നേതൃത്വം നല്കി.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി