വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളും ജൂബിലി ഹാള്‍ വെഞ്ചിരിപ്പും നാളെ
ചാമക്കുന്ന്: വടക്കുംകര ചാമക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളും നവീകരിച്ച ജൂബിലി ഹാള്‍ വെഞ്ചിരിപ്പും നാളെ നടക്കും. ഫാ. ഡേവിസ് കുടിയിരിക്കല്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. നാളെ രാവിലെ 9.30ന് നവീകരിച്ച ജൂബിലി ഹാളിന്റെ വെഞ്ചിരിപ്പുകര്‍മം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ല വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. നൗജിന് വിതയത്തില്‍, കൈക്കാരന്മാരായ ബെല്‍ജന്‍ കാനംകുടം, പോള്‍സണ്‍ പൊട്ടത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ പൊട്ടത്തുപറമ്പില്‍ എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.