കണ്ണിക്കര സെന്റ് മേരീസ് കുരിശു പള്ളിയില്‍ പുതിയതായി സ്ഥാപിച്ച കല്‍കുരിശിന്റെ വെഞ്ചിരിപ്പു കര്‍മ്മം നടത്തി
താഴെക്കാട്: കണ്ണിക്കര സെന്റ് മേരീസ് കുരിശു പള്ളിയില്‍ പുതിയതായി സ്ഥാപിച്ച കല്‍കുരിശിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 15 ന് നടക്കുന്ന തിരുന്നാളിന്റെ കൊടിയേറ്റം നടത്തി. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ റോയ് കണ്ണംമ്പുള്ളി അറിയിച്ചു. വൈകീട്ട് നാല് മണിക്കുള്ള ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയ് ആലപ്പാട്ട് സിഎംഐ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി ഫാ. ജെര്‍ലിറ്റ് കാക്കനാടന്, ഫാ. ഇഗ്നേഷ്യസ് ചിറ്റലപ്പിള്ളി , കൈക്കാരന്മാരായ റിജോ ജോസ്, ജോബി ചാലിശ്ശേരി, തിരുനാള്‍ ജോ. കണ്‍വീനര്‍ ജിജോ പൈനാടത്ത് എന്നിവരുടെ നേതൃത്വതത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.