ലയണ്‍സ് ക്ലബിന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ചികിത്സ സഹായം നല്കി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി മാപ്രാണം സ്വദേശി ആദിത്യ കണ്ണന് എന്ന രണ്ട് വയസുകാരന്റെ ചികിത്സക്കുള്ള ധനസഹായംസെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണ്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. യോഗത്തില്‍ ക്ലബ് പ്രസിഡന്റ് ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ കെ.എം. അഷറഫ് മുഖ്യതിഥിയായിരുന്നു. സെക്രട്ടറി ബിജോയ് പോള്‍, ട്രഷറര്‍ മനോജ് ഐബന്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍, ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ ഉണ്ണി വാടക്കാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ആദിത്യ കണ്ണന്റെ മാതാവ് ചികിത്സ ധനസഹായം ഏറ്റുവാങ്ങി.