കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ വീണ്ടും മൊഴിയെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ വീണ്ടും മൊഴിയെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). പരാതിക്കാരനായ കരുവന്നൂര്‍ ബാങ്ക് എക്സ്റ്റന്‍ഷന്‍ ശാഖാ മാനേജരായിരുന്ന എം.വി. സുരേഷില്‍ നിന്നാണ് നാലാംവട്ടവും മൊഴിയെടുത്തത്. മൊഴിയെടുപ്പ് പകല്‍ മുഴുവന്‍ നീണ്ടു. ക്രമക്കേട് തെളിയിക്കുന്ന രേഖകള്‍ ഇഡിക്ക് കൈമാറിയതായും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.വി. സുരേഷ് പറഞ്ഞു. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് ഇഡി. ബാങ്കില്‍നിന്നു വലിയ വായ്പകളെടുത്തവരെ ഇനി മൊഴിയെടുക്കാന്‍ വിളിപ്പിക്കും. കേസില്‍ ഇതുവരെ പ്രാദേശിക സിപിഎം നേതാക്കളടക്കം നൂറോളം പേരെ ഇഡി ചോദ്യം ചെയ്തു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു