പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂള്‍ കെട്ടിടം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. പത്താം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ അധ്യക്ഷത വഹിച്ചു. സഹപാഠിയുടെ ചികിത്സയ്ക്കായി വിദ്യാര്‍ഥികളും സ്റ്റാഫ് അംഗങ്ങളും സമാഹരിച്ച തുക ദേവമാതാ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ റവ. ഡോ. സന്തോഷ് മുണ്ടന്മാണി സിഎംഐ കൈമാറി. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ, മാനേജര്‍ റവ.ഡോ. ജോയി വട്ടോലി സിഎംഐ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍, പിടിഎ പ്രസിഡന്റ് ടി.ജെ. പയസ്, പ്രൈമറി കോ-ഒാർഡിനേറ്റര്‍ ഷാലി ജയ്സണ്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ