തൃശൂര്‍ സെന്റ് തോമസ് കോളജും ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു
ഇരിങ്ങാലക്കുട: തൃശൂര്‍ സെന്റ് തോമസ് കോളജും ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരു സ്ഥാപനങ്ങളിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷണത്തിനും പ്രോജക്ടുകള്‍ക്കും പരസ്പര സഹകരണം സാധിക്കുന്ന വിധത്തിലാണ് ധാരണാപത്രം തയാറാക്കിയിട്ടുള്ളത്. തരണനെല്ലൂര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ ജോസ് പി.യും തൃശൂര്‍ സെന്റ് തോമസ് ഫിനിഷിംഗ് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്.എസ്. റസിനും ധാരണാപത്രം കൈമാറി. തരണനെല്ലൂര്‍ കോളജ് മാനേജര്‍ ജാതവേദന്‍, സെന്റ് തോമസ് കോളജിനെ പ്രതിനിധാനം ചെയ്ത് ഡോ. കെ.എ. ആന്മേരി, അസി. പ്രഫ. അജേഷ് ആന്റണി, അസി.പ്രഫ. കെ.ജെ. ഋതുശ്രീ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു