സെക്രട്ടറിയുടെ സേവനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സെക്രട്ടറിയില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: സെക്രട്ടറിയുടെ സേവനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ. നിലവിലെ സെക്രട്ടറി മുഹമ്മദ് അനസ് സ്ഥലം മാറി പോയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണു പുതിയ സെക്രട്ടറിയായി മലപ്പുറത്തുനിന്നെത്തിയ ജയരാജ് ചുമതലയേറ്റത്. ചുമതലയേറ്റതിനു ശേഷം സെക്രട്ടറി ഓഫീസിലെത്തിയിട്ടില്ലെന്നും ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും നഗരസഭാ അധികൃതർ പറഞ്ഞു. സെക്രട്ടറിയുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് സർക്കാറിൽ നിന്നോ തദ്ദേശ വകുപ്പിൽനിന്നോ ഔദ്യോഗിക വിവരങ്ങളില്ല. പുതിയ സെക്രട്ടറിയുടെ സേവനം ലഭ്യമാക്കണമെന്ന് നഗരസഭാ അധികൃതർ സർക്കാരിനോടും വകുപ്പിനോടും രേഖാമൂലം ആവശ്യപ്പെട്ടു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും