ഇരിങ്ങാലക്കുട മേഖലയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം
ഇരിങ്ങാലക്കുട: മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ സംഘടിപ്പിച്ച നബിദിന റാലി ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ് പി എ ഷഹീര്‍ റാലി ഉദ്ഘാടനം ചെയ്തു. ടൗണ്‍ ജുമാമസ്ജിദ് സീനിയര്‍ ചീഫ് ഇമാം പി എന്‍ എ കബീര്‍ മൗലവി,കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് സക്കരിയ്യ ഖാസിമി കാഞ്ഞാര്‍, ടൗണ്ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് ഷാനവാസ് അല്‍ ഖാസിമി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം അഷറഫ് ബാഖവി, അന്‍ഷിഫ് സഖാഫി, സിയാദ് സഖാഫി,മഹല്ല് സെക്രട്ടറി വി കെ റാഫി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഠാണ പള്ളി നിന്നും തുടങ്ങിയ നബിദിനറാലി കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് അങ്കണത്തില്‍ അവസാനിച്ചു. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനവും നടന്നു.
നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് സി.പി.എം പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നബിദിനത്തോടനുബന്ധിച്ച് കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് സി.പി.എം കാട്ടുങ്ങച്ചിറ ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്ത് സാഹോദര്യത്തിന്റെ മാതൃകയായി. ഏരിയാ കമ്മിറ്റി അംഗം എം.ബി.രാജുമാസ്റ്റര്‍,പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍.ജീവന്‍ലാല്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.ദാസന്, ബ്രാഞ്ച് സെക്രട്ടറി എം.ആര്.അജിത്, പി.എ.അനീഷ്, ജെയ്സണ്‍, കെ.എസ്.ബിനോയ്, അമല്‍ റാഫേല്‍, അലിന് ഡേവിസ്, ഹോമി ജോണ്‍, എ.സി.പ്രഭാഷ്, വിശാഖ്, ജോയല്‍, റിന്സണ് എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍