പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഹൃദയദിന ത്തോടനുബന്ധിച്ചു മിനി മാരത്തണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലോക ഹൃദയദിനത്തില്‍ നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി എന്ന ആശയവുമായി നാലു കിലോമീറ്റര്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി മാരത്തോണ്‍ ഫ്ലാഗ്ഓഫ് ചെയ്തു. മാരത്തണില്‍ സ്ത്രീ പുരുഷ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്കു മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മരത്തണില്‍ പങ്കെടുത്ത എല്ലാവർക്കും ഫിനിഷര്‍ മെഡല്‍, സര്‍ട്ടിഫിക്കറ്റ് നല്കി. ഇരിങ്ങാലക്കുട രൂപത പ്രൊകുറേറ്റര്‍ ഫാ. ലിജോ കോങ്കോത്ത്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, മെഡിക്കല്‍ സൂപ്രൻഡ് ഡോ. സിസ്റ്റര്‍ റീറ്റ സിഎസ്എസ്, നഴ്സിംഗ് സൂപ്രൻഡ് സിസ്റ്റര്‍ സുമ സിഎസ്എസ്, മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, കോര്‍ഡിനേറ്റര്‍ ജിന്‍സി എന്നിവര്‍ നേതൃത്വം നല്കി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ