കെട്ടിടത്തില്‍നിന്നു വീണ് നിര്‍മാണ തൊഴിലാളി മരിച്ചു
ഇരിങ്ങാലക്കുട: കെട്ടിടനിര്‍മാണത്തിനിടെ കെട്ടിടത്തില്‍നിന്നു വീണ് നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വീട്ടില്‍ വിപിന്‍(46) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ മണവാളന് സ്മിജോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടന്നുവന്നിരുന്ന കടമുറികളുടെ നിര്‍മാണത്തിനിടെ ഒന്നാം നിലയിൽനിന്ന് വിപിന്‍ വീഴുകയായിരുന്നു. തെട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ് ഗുരുതര പരിക്കേറ്റ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍. സംസ്കാരം പിന്നീട്. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: നിഷ. മകള്‍: അഞ്ജന.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു