ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പു സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്റിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂളില്‍ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് റീജിയന് ചെയര്മാന് പി.സി ബിനോയി ഉദ്ഘാടനം ചെയതു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു. സ്ക്കൂള് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നവീന ആമുഖ പ്രഭാഷണം നടത്തി. സോണ്‍ ചെയര്മാന് റോയ് ജോസ് മുഖ്യാതിഥി ആയിരുന്നു. ക്ലബ് ജോയിന്റ് സെക്രട്ടറി വിജോ ജോസ്, ട്രഷറര്‍ അഡ്വ മനോജ്, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ സബ്ന ബഷീര്‍, ആന്‍ മരിയ എന്നിവര്‍ നേതൃത്വം നല്കി. യോഗത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായി തെരെഞ്ഞെടുക്കപ്പെട്ട പത്താം ക്ലാസിലെ ലക്ഷമി ദയ എന്ന വിദ്യാര്‍ത്ഥിക്ക് പുരസ്കാരം നല്കി ആദരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ