ഇരിങ്ങാലക്കുട കലാനിലയം ഗുരുസ്മരണദിനം നടത്തി
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഗുരുസ്മരണദിനം ആചരിച്ചു. മണ്മറഞ്ഞുപോയ കലാനിലയം ഗുരുക്കന്മാര്ക്ക് ഗുരുപൂജ നടത്തി. കലാനിലയം പ്രസിഡന്റ് എം. ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണന് നമ്പൂതിരി അധ്യക്ഷനായിരുന്നു. സെക്രട്ടറി സതീഷ് വിമലന് എന്റോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. തൃക്കൂര് ഗിരീശന്, കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ കലാനിലയം കുഞ്ഞുണ്ണി, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കലാനിലയം പ്രശാന്ത് എന്നിവര്‍ ആചാര്യസ്മരണ നടത്തി. കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ കലാമണ്ഡലം എസ്. അപ്പുമാരാരുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ സുവര്‍ണമുദ്ര പുരസ്കാരം കഴിഞ്ഞ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട ചെണ്ട വിദ്യാര്‍ഥി എന്‍.കെ. ശ്രീജിത്തിന് കലാനിലയം കുഞ്ഞുണ്ണി സമര്‍പ്പിച്ചു. തുടര്‍ന്ന് ഡി.എം.എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശനവും കലാനിലയം അധ്യാപകരുടെ കഥകളിയും അരങ്ങേറി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം