കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി
ഇരിങ്ങാലക്കുട; കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻറെ മൃതദേഹം കണ്ടെത്തി. മാപ്രാണം മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂളിനു സമീപം താമസിക്കുന്ന കൂടലി വീട്ടിൽ ജോസ് മകൻ ഡിസോള(32) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരിങ്ങാലക്കുട, തൃശൂർ ഫയർഫോഴ്സ് സംഘങ്ങളുടെയും സകൂബ ടീമിൻറേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചത്തിരിഞ്ഞ് മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കരുവന്നൂർ വലിയപാലത്തിലെ റോഡിൽ സൈക്കിൾ വച്ചതിനു ശേഷമാണ് യുവാവ് പുഴയിലേക്ക് ചാടിയിരിക്കുന്നത്. രാവിലെ ഏഴുമണിയോടയാണ് സംഭവം. നാട്ടുക്കാർ ഓടി എത്തുമ്പോഴേക്കും യുവാവ് പുഴയിൽ മുങ്ങി പോകുകയായിരുന്നു.
യുവാവ് സഞ്ചരിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള സൈക്കിൽ പാലത്തിൽ നിന്നും കണ്ടത്തിയിരുന്നു. പുഴയിൽ നീരൊഴുക്ക് ശക്തമായതിനാലാണ് തൃശൂരിൽനിന്നുള്ള സ്കൂബ ടീം തെരച്ചിലിനായെത്തിയത്.
സിഎ ബിരുദധാരിയായ ഡിസോള തൃശൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് മാപ്രാണം ഹോളിക്രോസ് ദേവാലയത്തിൽ നടക്കും. മാതാവ്- റീന, ഭാര്യ- അനുമോൾ, മകൻ- ഡെൽസ്റ്റോ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു