പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ വനിതാ വോളി: പാലാ അല്‍ഫോന്‍സാ കോളജ് ജേതാക്കള്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളീജിയറ്റ് വനിതാ വോളിബാള്‍ ടൂര്‍ണമെന്റിലെ ജേതാക്കളായ പാലാ അല്‍ഫോന്‍സാ കോളജ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ കൊളീജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ പാലാ അല്‍ഫോന്‍സാ കോളജ് ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ അല്‍ഫോന്‍സാ കോളജ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സമ്മാനദാനം തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ.സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്, റോസിലി പോള്‍, ജനറല്‍ ക്യാപ്റ്റന്‍ ടി.എസ്. സാമിയ എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി