ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ വിദേശത്തേയ്ക്ക്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിലെ മൂന്നാം വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായുള്ള ട്രെയിനിംഗിനായി വിദേശത്തേക്ക്. ദുബായ് ജെ.ഡബ്ല്യു. മാരിയറ്റ് മാര്‍ക്ക്യൂസ് ഹോട്ടലിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിസ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് വിതരണം ചെയ്തു. ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം തലവന്‍ പയസ് ജോസഫും അധ്യാപകരായ ജെന്നി ടോണി, ടോയ്ബി ജോസഫ്, അജിത് മാണി എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ ട്രെയിനിംഗ് വിദേശത്ത് നടത്താനായിട്ടുണ്ട് എന്ന് വകുപ്പു മേധാവി പയസ് ജോസഫ് പറഞ്ഞു.