കാറളത്തു വച്ച് നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രസിദ്ധീകരിച്ചു
ഇരിങ്ങാലക്കുട: കാറളത്തു വച്ച് നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രസിദ്ധീകരിച്ചു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷെബിന്‍ ഷോബി തയാറാക്കിയ ലോഗോ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കാറളം എല്‍. പി സ്കൂള്‍, ഹോളി ട്രിനിറ്റി ചര്‍ച്ച് പാരിഷ് ഹാള്‍, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നീ നാല് വേദികളിലായി ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളിലായി നടക്കുന്ന മത്സരങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര മേളയില്‍ പങ്കെടുക്കും.
അവലോകനയോഗത്തില്‍ എഇഒ ഡോ. നിഷ, മാനേജര്‍ കാട്ടിക്കുളം ഭരതന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, പബ്ലിസിറ്റി ചെയര്‍പേഴ്സണ്‍ സരിത വിനോദ്, പഞ്ചായത്തംഗങ്ങള്‍, കണ്‍വീനര്‍മാരായ ടി.എസ്. സന്ധ്യ, പി.പി. സജിത്ത്, ജിജി ടീച്ചര്‍, സി.വി. സ്വപ്ന, പിടിഎ അംഗങ്ങള്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.വി. ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു