സംസ്ഥാന ടേബിള്‍ ടെന്നീസ്, മികച്ച വിജയവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്

കോഴിക്കോട് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഗോസിമ ടേബിള്‍ ടെന്നീസ് അക്കാദമി ടീം.
ഇരിങ്ങാലക്കുട: കോഴിക്കോട് ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഗോസിമ ടേബിള്‍ ടെന്നീസ് അക്കാദമിക്കു മികച്ച വിജയം. അഞ്ചു വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും അഞ്ച് വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും ആറു വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും അക്കാദമിയിലെ താരങ്ങള്‍ സ്വന്തമാക്കി.
ക്രൈസ്റ്റ് അക്കാദമിയിലെ ടിയ. എസ്. മുണ്ടന്‍കുര്യന്‍, ടിഷ മുണ്ടന്‍കുര്യന്‍, ആന്‍ സിബി, ജൂലിയ ജിജോ, ജോവന്ന ജെനില്‍, ഹെലന് നിജോ, ടി.വി. പവ്യ, അഭിന വില്‍സണ്‍, ജോന്നാഥന്‍ ജോസ്, ജേക്ക് ആന്‍സല്‍ ജോണ്‍, സമുവല്‍ വര്‍ഗീസ്, ജോസ് പവീന്‍, റോഹിത്ത് സുബിന് എന്നിവര്‍ മികച്ച പ്രകടനം നടത്തി. വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫികളും പ്രശസ്ത സിനിമാതാരം റഹ്മാന് വിതരണം ചെയ്തു