ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടന്നു
ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പില്‍ രക്തം ദാനം ചെയ്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമനിക് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടന്നു. പിടിഎ പ്രസിഡന്റ് ബൈജു കൂവ്വാപറമ്പില് രക്തദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്, എന്‍സിസി യൂണിറ്റ് സംയുക്തമായാണ് രക്തദാന ക്യാമ്പ് നടത്തിയത്. രക്തദാനം മഹാദാനം എന്ന ആശയം വിദ്യാര്‍ഥികളിലും ഒപ്പം സമൂഹത്തിലും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമനിക്, അധ്യാപകരായ ജുബി, മായ, എന്‍എസ്എസ് ലീഡര്‍മാരായ ലൂക്ക് ആന്റണി, തെരേസ ആന്റോ, എന്‍സിസി കേഡറ്റുമാരായ കോര്‍പ്പല്‍ ജോ ജോസഫ്, കോര്‍പ്പല്‍ എബിന് ബെന്നെറ്റ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി