ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ കായികതാരങ്ങള്‍ മെഡലുകള്‍ കരസ്ഥമാക്കി

സൗത്ത് സോണ്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ സാമൂവല്‍ ബിജു, എ ഗൗരി നന്ദ എന്നിവര്‍
ഇരിങ്ങാലക്കുട: മഹാരാഷ്ട്ര അഹമ്മദാനഗര് ചിത്രകൂട്ട് ഇന്റര്‍നാഷണല്‍ പബ്ലിക് സ്കൂളില്‍ നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയിലെ ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ കായികതാരങ്ങള്‍ 17 വയസിനു താഴെയുള്ള വിഭാഗത്തില്‍ സാമൂവല്‍ ബിജു (73 കിലോ), എ. ഗൗരിനന്ദ (40 കിലോ) ബ്രൗണ്‍സ് മെഡലുകള്‍ കരസ്ഥമാക്കി. ടീമിന്റെ പരിശീലകന് കെ.ജെ. അജിത്, മാനേജര്‍മാരായ പി.കെ. ലഞ്ചിഷും, ഫ്രാന്‍സിലി സിജോ എന്നിവരും ടീമിന്റെ കൂടെ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.