സൗജന്യ പ്രമേഹ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എംഎസ്ഡബ്ലിയു ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത്, മെട്രോ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യമായി പ്രമേഹ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നൂറിലധികം ആളുകള്‍ പങ്കെടുത്ത ക്യാമ്പിന് റിച്ച ജോസഫ്, തസ്നിം സുല്‍ത്താന, റാണി മേരി ജോസ് എന്നിവര്‍ നേതൃത്വം നല്കി.