നെല്ലുസംഭരണം, സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം; കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട: നെല്ലുസംഭരണം സഹകരണസംഘങ്ങളെ ഏല്‍പ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണവില കൊടുക്കാന്‍ കഴിയാത്ത അവസരത്തില്‍ ആ ഭാരം സഹകരണസംഘങ്ങളെ ഏല്‍പ്പിച്ച് തടിതപ്പാനുള്ള നീക്കമാണ് നടക്കുന്നത്. കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല. നാളികേരം, റബ്ബര്‍ എന്നിവയ്ക്ക് വിലയില്ല. സംസ്ഥാന കമ്മിറ്റി അംഗം ജോമി ജോണ്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ബി. ശ്രീധരന് മുഖ്യപ്രഭാഷണം നടത്തി. ഹരിദാസ് കാരപറമ്പില്‍, വേണുഗോപാല്‍, വേണു കാറളം, സന്തോഷ് ആലൂക്ക, ഭാസി ഇരിങ്ങാലക്കുട, മാര്ട്ടിന് കാറളം എന്നിവര്‍ പ്രസംഗിച്ചു.