മുരിയാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13 തുറവന്‍കാട്ടില്‍ സ്വപ്നകൂട് വയോ ക്ലബ്ബുകള്‍ രൂപീകരിച്ചു
മുരിയാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13 തുറവന്‍കാട്ടില്‍ സ്വപ്നകൂട് വയോ ക്ലബ്ബ് ഉദ്ഘാടനം പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷ്യന് ആശുപത്രി അസ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 13 തുറവന്‍കാട്ടില്‍ സ്വപ്നകൂട് വയോ ക്ലബ്ബ് രൂപീകരിച്ചു. സേക്രട്ട് ഹാര്‍ട്ട് മിഷ്യന് ആശുപത്രി അസ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി സരിത സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം റോസ്മി ജയേഷ്, സിസ്റ്റര്‍ ജെസ്ന തുടങ്ങിയവര്‍ സംസാരിച്ചു. സി. എന്‍ തങ്കം പ്രസിഡന്റും, ഡേവീസ് പാണേങ്ങാടന് സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. കപ്പാറയില്‍ ആനന്ദം വയോ ക്ലബ്ബ് രൂപകരിച്ചു. കിലാ ആര് പി ഭാസുരാംഗന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റേന്ററിംഗ് കമ്മിറ്റി ചെയ്യര്‍മാന്‍ കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. കൊച്ചു ത്രേസ്യ, ലതി ടി.എസ്, അമ്പിളി എ.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റായി രാധാകൃഷ്ണന് കരുമാത്തില്‍, സെക്രട്ടറിയായി സുലോചനന് പൊട്ടം കണ്ടത്തില്‍ ട്രഷററായി രമ ചുള്ളി പറമ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു. വാര്‍ഡ് രണ്ട് ആനന്ദപുരത്ത് അറുപതാം വീട് വയോ ക്ലബ് രൂപീകരിച്ചു. ശില്പി രാജന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിജി വത്സന് അധ്യക്ഷയായിരുന്നു. രമ്യ മണികണ്ഠന് , സംഗീത ബാബു. നൈനി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞി പൊറിഞ്ഞു ഇല്ലിക്കല്‍ പ്രസിഡന്റായും, ചന്ദ്രന് തണ്ടാശ്ശേരി സെക്രട്ടറിയായും ഗരിജ ശങ്കരന് ട്രഷറായും കമ്മിറ്റി രൂപീകരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ