തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപസമാഹരണ യജ്ഞം നടത്തി

തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ നിക്ഷേപസമാഹരണ യജ്ഞം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ നിക്ഷേപസമാഹരണ യജ്ഞം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 146 പേരില്‍ നിന്ന് ഉദ്ഘാടന ചടങ്ങില്‍ നിക്ഷേപം സ്വീകരിച്ചു. തോമസ് കോലങ്കണ്ണി, കെ. കെ ചന്ദ്രശേഖരന് മാസ്റ്റര്‍, ബാഷി മണപറമ്പിന് തുടങ്ങിയവരില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചു കൊണ്ടാണു ഉദ്ഘാടനം നിര്‍വഹിച്ചത്. ഭരണസമിതി അംഗം ജിജോ പെരേപ്പാടന് അധ്യക്ഷത വഹിച്ചു, അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ടി.എസ്. സജീവന് മാസ്റ്റര്‍ സ്വാഗതവും, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. എസ്. മനോജ് നന്ദിയും പറഞ്ഞു.