എല്‍ല്‍ഡിഎഫ് തൃശൂര്‍ സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ മുന്‍ എംപി ഇന്നസെന്റിന്റെ കുടുംബാംഗങ്ങളുമായും മണ്ഡലത്തിലെ പ്രധാന വ്യക്തികളുമായും കൂടികാഴ്ച നടത്തി
എല്‍ഡിഎഫ് തൃശൂര്‍ സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ മുന്‍ എംപി ഇന്നസെന്റിന്റെ കുടുംബാംഗങ്ങളുമായി സൗഹൃദ കൂടികാഴ്ച നടത്തുന്നു.
ഇിരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖരെ സന്ദര്‍ശിച്ചു. രാവിലെ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനുമായി സൗഹൃദകൂടിക്കാഴ്ച നടത്തി. ഇന്നസെന്റിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ഇരിങ്ങാലക്കുടയില്‍ കുട്ടന്‍കുളം സമര നായികയായിരുന്ന പി.സി. കുറുമ്പയുടെ സ്മൃതി മണ്ഡപം, കുട്ടന്‍കുളം സമര നായകനും സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.വി. ഉണ്ണിയുടെ വസതി, പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതി മണ്ഡപം, ഇരിങ്ങാലക്കുട മുസ്ലിം ജുമ: അത്ത് പള്ളി, കൂടല്‍മാണിക്യം ക്ഷേത്രം, സിപിഐയുടെ ആദ്യ വനിത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന മീനാക്ഷി തമ്പാന്റെ വസതിയിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. മന്ത്രിമാരായ കെ. രാജന്, ഡോ. ആര്. ബിന്ദു, മുന്‍ എംഎല്‍എ കെ.യു. അരുണന്, എല്‍ഡിഎഫ് നേതാക്കളായ കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.എസ്. ജയ, പി. മണി, ഉല്ലാസ് കളക്കാട്ട്, എന്‍.കെ. ഉദയപ്രകാശ്, വി.എ. മനോജ് കുമാര്‍, ടി.ജി. ശങ്കരനാരായണന്, ടി.കെ. വര്‍ഗീസ്, ഗിരീഷ് മണപ്പെട്ടി എന്നിവര്‍ നേതൃത്വം നല്കി.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ