ലിസ്യു യുപി സ്കൂള്‍ വാര്‍ഷികാഘോഷം നഗരസഭ കൗണ്‍സിലര്‍ എം.ആര്. ഷാജു ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ലിസ്യു കോണ്‍വെന്റ് സ്കൂള്‍ വാര്‍ഷിക ആഘോഷം നഗരസഭ കൗണ്‍സിലര്‍ എം.ആര്. ഷാജു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിസ്യു യുപി സ്കൂള്‍ വാര്‍ഷികാഘോഷം നഗരസഭ കൗണ്‍സിലര്‍ എം.ആര്. ഷാജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിജു പി. മാത്യു അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍ കേരള ഫിസിക്കലി ചലഞ്ച് നാഷണല്‍ ഫുട്ബോള്‍ ടീമില്‍ സെലക്ഷന് ലഭിച്ച വിജയം നേടിയ വിജയ്കൃഷ്ണയ്ക്ക് പുരസ്കാരം നല്കി ആദരിച്ചു. മുന്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മെറിന് സിഎംസി, ടിടിഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുദീപ സിഎംസി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആല്‍ഫി സിഎംസി തുടങ്ങിയവര്‍ സംസാരിച്ചു.