ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട രക്തദാന ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തതിന്റെ സമ്മതപത്രം മെഡിക്കല്‍ ഓഫിസര്‍ ശ്രീദേവി കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കരക്കു കൈമാറുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 65 പേര് രക്തം ദാനം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര രക്തദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ശ്രീദേവി, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഫെബിന് രാജു, കാതറിന് ജെ. നേരെവീട്ടില്‍, വളണ്ടിയര്‍ സെക്രട്ടറിമാരായ ജെസ്സ ഷാജു, എം.എസ്. അഭിനവ്, അല്ലൈന് ജോജു എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി