ആരോഗ്യ കേന്ദ്രത്തില്‍ ടേബിള്‍ ടോപ് അനലൈസര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു

പൂമംഗലം പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഫുള്ളി ഓട്ടമാറ്റിക്ക് ബയോകെമിസ്ട്രി ടേബിള്‍ ടോപ്പ് അനലൈസര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
എടക്കുളം: പൂമംഗലം പഞ്ചായത്തിന്റെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി കുടുംബ ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഫുള്ളി ഓട്ടമാറ്റിക്ക് ബയോകെമിസ്ട്രി ടേബിള്‍ ടോപ്പ് അനലൈസര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം അധ്യക്ഷ കത്രീന ജോര്‍ജ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ രാജി ബിജു, ലാബ് ടെക്നിഷ്യന്‍ ആര്യ, ജൂലി ജോയ്, എ.ജി. ഷാജു എന്നിവര്‍ ആശംസകള്‍ പറഞ്ഞു.