താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ ഡാസില്‍ ഡേ ആഘോഷിച്ചു
താണിശേരി: താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ ഡാസില്‍ ഡേ ആഘോഷിച്ചു. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുതകുന്ന വിവിധതരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴിയുടെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരി ഹിത ഈശ്വരമംഗലം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ ജോയല്‍ ആഗ്നല്‍, റോസ്മോള് ജോഷി എന്നിവര്‍ സ്വാഗതം ആശംസിച്ചു. വാടച്ചിറ വികാരി ഫാ. തോമസ് ആലുക്ക അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിലി ചെറുക്കുന്നേല്, പിടിഎ പ്രസിഡന്റ് ജോം ജേക്കബ്, വൈസ് പ്രസിഡന്റ് ജോയ് ചിറ്റിലപ്പിള്ളി, പൂര്‍വ വിദ്യാര്‍ഥിനി നീതു വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍