ക്രൈസ്റ്റ് കോളജില്‍ യൂത്ത് റെഡ്ക്രോസ് സൊസൈറ്റി യൂണിറ്റ് ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ യൂത്ത് യൂണിറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു. ഇതിന്റെ ധാരണാപത്രം ഒപ്പുവയ്ക്കലും യൂണിറ്റിന്റെ ഉദ്ഘാടനവും കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ ട്രെയിനിംഗ് നല്കി. ട്രെയിനിംഗ് നല്ലനിലയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. റെഡ്ക്രോസ് ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ദേവസി ചെമ്മണ്ണൂര്‍, അജി കെ. തോമസ്, ഡോ. പി. മധു, അജിതന് പട്ടാട്ട്, അരുണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു